2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 31/10/2026 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ സ്റ്റാൻഡിങ് കമ്മിറ്റികൾ.

സുധ പി എസ്

പ്രസിഡൻ്റ്

ഹസീബ് പി സി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജില പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഉമ്മുസല്‍മ പി

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇസ്സുദ്ധീന്‍ കെ.ടി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് അഷ്ഹര്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര് സ്ഥലം : പുലാമന്തോള്‍,  വാർഡുകൾ : 23 , ഉൾപ്പെടുന്ന വില്ലേജൂകൾ : പുലാമന്തോള്‍, കുരുവമ്പലം, ബ്ലോക്ക് പഞ്ചായത്ത് : പെരിന്തൽമണ്ണ,താലൂക്ക് : പെരിന്തൽമണ്ണ, നിയമസഭാ മണ്ഡലം : പെരിന്തൽമണ്ണ, ലോകസഭാ മണ്ഡലം : മലപ്പുറം, ജില്ല : മലപ്പുറം,   അതിരുകൾവടക്ക് : പുഴക്കാട്ടിരി, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തുകള്‍, തെക്ക് : കുലുക്കല്ലൂര്‍, വിളയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക് : ഏലംകുളം ഗ്രാമപഞ്ചായത്ത് ,പടിഞ്ഞാറ് : മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്, വിസ്തീര്‍ണ്ണം : 32.1 ച.കി.മീ, ജനസംഖ്യ (2011 ലെ സെൻസസ് പ്രകാരം) : 48014, സ്ത്രീകൾ : 23866, പുരുഷൻമാർ :24148, സാക്ഷരത : 93%  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പഞ്ചായത്ത് ചരിത്രം

ജലസമ്പത്ത് കൊണ്ടും ഫലഭൂയിഷ്ഠതകൊണ്ടും സമ്പന്നമായ ഈ നദീതീരഗ്രാമത്തിന്, പുരാതന മനുഷ്യ സംസ്കാരങ്ങളുടെ കളിത്തൊട്ടില്‍ കൂടിയായിരുന്നുവെന്നതിന്റെ ചരിത്രമേറെ പറയാനുണ്ട്. തെക്കേ മലബാറിലെ പ്രബലനായിരുന്ന പഴയ നാട്ടുരാജാവായ വള്ളുവക്കോനാതിരിയുടെ വെള്ളാട്ടിരി അഥവാ ആദിവള്ളുവനാട്ടിലും, പിന്നീട് മൈസൂര്‍ അധിനിവേശത്തിലും ഉള്‍പ്പെട്ട 26 അംശങ്ങളില്‍ കുരുവമ്പലവും, പുലാമന്തോളും ഉള്‍പ്പെട്ടിരുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

''തൂഫാന്‍ തദ്ദേശം'' പഞ്ചായത്ത്തല ഉദ്ഘാടനം

പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് ( ഓപ്പറേഷൻ തൂഫാൻ 2.0 ) 28/09/2026 ന് തുടക്കം കുറിച്ചു. ലഹരി മാഫിയകൾക്കെതിരെ ശക്തവും ജനകീയവുമായ ഒരു പ്രതിരോധം സൃഷ്ടിക്കാനുള്ള നിർണായ ചുവടുവെപ്പാണ് ഓപ്പറേഷൻ തൂഫാൻ 2.0 രണ്ടാംഘട്ടം. പോലീസിന്‍റെ നിയമപാലനശേഷിയും...

കൂടുതൽ വായിക്കുക
പുതിയ വാർത്ത