പരാതി പരിഹാരം
പ്രധാന പരാതി പരിഹാര മാർഗ്ഗങ്ങൾ
01
തദ്ദേശ ഒംബുഡ്സ്മാൻ
Ombman for LSGIs
ജനപ്രതിനിധികൾക്കോ ഉദ്യോഗസ്ഥർക്കോ എതിരെയുള്ള അഴിമതി, ക്രമക്കേട്, അധികാര ദുർവിനിയോഗം, കർത്തവ്യവിലോപം എന്നിവയ്ക്കുള്ള ഉയർന്ന ജുഡീഷ്യൽ സംവിധാനം. ഹൈക്കോടതി ജഡ്ജി പദവിയുള്ള വ്യക്തിയാണ് തലവൻ.
02
തദ്ദേശ ട്രൈബ്യൂണൽ
LSGI Tribunal
ഭരണസമിതിയോ സെക്രട്ടറിയോ എടുക്കുന്ന തീരുമാനങ്ങൾ, ലൈസൻസ് നിഷേധിക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് റദ്ദാക്കൽ എന്നിവയ്ക്കെതിരെ അപ്പീൽ നൽകാനുള്ള കോർട്ട് സംവിധാനം. ആസ്ഥാനം തിരുവനന്തപുരം.
03
മുഖ്യമന്ത്രിയുടെ പോർട്ടൽ
CMO Portal
പഞ്ചായത്ത് സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസമോ ബുദ്ധിമുട്ടുകളോ ഓൺലൈനായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം. നിശ്ചിത സമയത്തിനകം തീർപ്പാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. cmo.kerala.gov.in →
04
കെ-സ്മാര്ട്ട് പോർട്ടൽ
K-SMART Citizen Portal
തദ്ദേശ വകുപ്പിന്റെ ഓൺലൈൻ ഏകജാലക സംവിധാനം. ഓഫീസിൽ നേരിട്ട് പോകാതെ പരാതികൾ സമർപ്പിക്കാനും തൽസമയ പുരോഗതി (Track Status) അറിയാനും സാധിക്കും.
05
വിജിലൻസ് വിഭാഗം
VACB
കൈക്കൂലി ആവശ്യപ്പെടൽ, വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ, സർക്കാർ ഫണ്ട് വകമാറ്റി ചിലവഴിക്കൽ എന്നിവയ്ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നേരിട്ട് പരാതി നൽകാം.
Escalation Path
പരാതികൾ സമർപ്പിക്കേണ്ട മുൻഗണനാ ക്രമം
പഞ്ചായത്ത് സെക്രട്ടറി / പ്രസിഡന്റ്
പരാതി പരിഹാര കമ്മിറ്റി
പ്രാദേശികമായ തർക്കങ്ങൾ, അപേക്ഷകളിലെ താമസം എന്നിവയ്ക്ക് ആദ്യം ഇവർക്ക് നേരിട്ട് പരാതി നൽകി പരിഹാരം തേടുക.
ജോയിന്റ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ
LSGD ജില്ലാ ഓഫീസ്
പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ജില്ലാ മേധാവിയായ ജോയിന്റ് ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ പരാതി നൽകാം.
ഒംബുഡ്സ്മാൻ / ട്രൈബ്യൂണൽ
ലീഗൽ ബോഡികൾ
ഉദ്യോഗസ്ഥർ മനപ്പൂർവ്വം നിയമം ലംഘിക്കുകയോ, അഴിമതി കാണിക്കുകയോ, അർഹമായ സേവനങ്ങൾ നിരസിക്കുകയോ ചെയ്താൽ ഈ ലീഗൽ ബോഡികളെ സമീപിക്കാം.