ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം

1921-ല്‍ നടന്ന വാഗണ്‍ ട്രാജഡിയില്‍ മരിച്ച എഴുപതുപേരില്‍ 41 പേരും പുലാമന്തോള്‍ പഞ്ചായത്തിലെ കുരുവമ്പലംവളപുരംചെമ്മലശ്ശേരി ഭാഗങ്ങളിലുള്ളവരാണ്. ഭാരതചരിത്രം തിരുത്തിക്കുറിക്കുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ ആഴത്തില്‍ വേരോടുകയും ചെയ്ത ഒരു മഹാ പ്രസ്ഥാനമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. ഈ മഹാപ്രസ്ഥാനത്തില്‍ സമീപപഞ്ചായത്തുകളെ അപേക്ഷിച്ച് പുലാമന്തോളിന്റെ പങ്ക് വളരെ വലുതാണ്. ആനി ബസന്റിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാലത്തു നടന്ന കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ ഇവിടെ നിന്നും നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു. പോക്കര്‍ ഹാജിമൊയ്തുകുട്ടി ഹാജിമരക്കാര്‍ഹാജി തുടങ്ങിയവര്‍ അക്കൂട്ടരില്‍ പ്രമുഖരായിരുന്നു. 1921-ലെ ആദ്യനാളുകളില്‍ തന്നെ ഇവിടെ ഖിലാഫത്തു കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അതിന്റെ സെക്രട്ടറി കെ.പി.പോക്കര്‍ഹാജി ആയിരുന്നു. ഈ കലാപത്തോടനുബന്ധിച്ച് കട്ടുപ്പാറയിലെ കണ്ടപ്പത്തുപാലം പൊളിക്കുകയും പുലാമന്തോള്‍ പുഴയിലെ ചങ്ങാടം തകര്‍ക്കുകയുമുണ്ടായി. തുടര്‍ന്ന് കട്ടുപ്പാറയില്‍ വച്ച് പട്ടുക്കുത്ത് മൊയ്തീന്‍കുരിക്കള്‍കണക്കവന്‍തൊടി അലവിപള്ളിത്തൊടി ഉണ്ണിപ്പപാറപ്പുലയന്‍ മൊയ്തീന്‍കുട്ടിഞെളിയത്തൊടി മമ്മു എന്ന ബാപ്പുട്ടി എന്നിവരെയുംപുലാമന്തോള്‍ ഭാഗത്തു വച്ച് കൊല്ലിയത്ത് മമ്മദ്കാഞ്ഞിരക്കടവത്ത് കുഞ്ഞുണ്യേന്‍ എന്നിവരെയും ബ്രിട്ടീഷ് അധികാരികള്‍ വെടിവച്ചുകൊന്നു. ആയുധനിയമം എടുത്തു പ്രയോഗിച്ചുകൊണ്ട്അവര്‍ അക്കാലത്തു കട്ടുപാറയിലുണ്ടായിരുന്ന അനവധി വീടുകള്‍ കത്തിക്കുകയുണ്ടായി. ലഹളക്കാലത്ത് എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകതഅന്നു ബ്രിട്ടീഷ് ഏജന്റുമാരായി പ്രവര്‍ത്തിക്കുകയോകുടിയാന്മാരോട് സവര്‍ണ്ണമേല്‍ക്കോയ്മയോശത്രുതയോ കാണിക്കാതെയുമിരുന്ന എല്ലാ ഹിന്ദു ജന്മികുടുംബങ്ങള്‍ക്കും മാപ്പിളമാര്‍ സംരക്ഷണം നല്‍കിയിരുന്നു എന്നതാണ്. ഇ.എം.എസിന്റെ തറവാടായ ഏലംകുളം മന സംരക്ഷിക്കുന്നതിനു കട്ടുപാറയില്‍ നിന്നുപോലും മാപ്പിള യുവാക്കള്‍ പോയതായി കേള്‍ക്കുന്നു. 1930-കളുടെ ആദ്യത്തില്‍ കേളപ്പന്‍എം.കാര്‍ത്ത്യായനി അമ്മമുഹമ്മദ് ഷാഫി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം പുലാമന്തോള്‍ പുഴയുടെ തീരത്ത് നടക്കുകയുണ്ടായി. യുവജന സംഘത്തിന്റെ ആവിര്‍ഭാവമാണ് ആ കാലഘട്ടത്തില്‍ നടന്ന മറ്റൊരു പ്രധാനസംഭവം. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു പൊതുവായനശാല ആരംഭിക്കുകയും മാതൃഭൂമിഅല്‍ അമീന്‍പ്രഭാതം എന്നീ പത്രങ്ങളും പല പുസ്തകങ്ങളും ലഭ്യമാക്കുകയുമുണ്ടായി. ഇതേ സംഘത്തിന്റെ പ്രവര്‍ത്തനഫലമായാണ് പഞ്ചായത്തിലെ ആദ്യത്തെ യു.പി.സ്കൂള്‍ (ഹയര്‍ എലിമെന്ററി) പ്രവര്‍ത്തനമാരംഭിച്ചത്. മടവട്ടത്ത് മുഹമ്മദ് ഹാജിയായിരുന്നു ഇവിടുത്തെ ആദ്യവിദ്യാര്‍ത്ഥി. 1933-ല്‍ കട്ടിലശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തോടനുബന്ധിച്ചാണ് പുലാമന്തോളിലെ ആദ്യത്തെ മദ്രസാരൂപീകരണത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. 1936-ല്‍ ജയില്‍വാസം കഴിഞ്ഞുവന്ന എം.പി.നാരായണ മേനോന്‍ നല്‍കിയ സ്വീകരണമായിരുന്നു

വാഗണ്‍ ട്രാജഡി സ്മാരക മന്ദിരം