കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
പൊതു സമൂഹത്തിൽ ഏറ്റവും പിന്നോക്ക അവസ്ഥയിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നതോടൊപ്പം തുടർച്ചയായ മെച്ചപ്പെടുത്തൽ എന്ന തത്ത്വത്തിൽ ഊന്നി നിരന്തര മൂല്യ നിർണ്ണായവും ഇടക്കിടെ യുള്ള വിലയിരുത്തലുകൾ നടത്തിയും നിശ്ചിത ഇടവേളകളിൽ പൊതുജനഭിപ്രായം ആരാഞ്ഞും പഞ്ചായത്തിന്റെ ഗുണമേന്മ കാലികമായി പരിഷ്‌കരിച്ച് ആധുനിക സാങ്കേതിക വിദ്യകളുടെയും പരിശീലനങ്ങളുടെയും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഒരു ജന സൗഹൃദ പഞ്ചായത്താക്കി മാറ്റുക എന്നുള്ളതാണ് പുലാമന്തോൾ ഗ്രാമ പഞ്ചായത്തിന്റെ കാഴ്ചപ്പാട്.
- പിന്നോക്ക ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റൽ
- തുടർച്ചയായ മെച്ചപ്പെടുത്തൽ തത്ത്വം — നിരന്തര മൂല്യ നിർണ്ണായം
- ഇടക്കിടെ യുള്ള വിലയിരുത്തലുകൾ
- പൊതുജനഭിപ്രായം ആരായൽ
- ആധുനിക സാങ്കേതിക വിദ്യകളുടെ പരമാവധി ഉപയോഗം
- ജന സൗഹൃദ പഞ്ചായത്ത് — ലക്ഷ്യം
ദൗത്യം
ഈ സാമ്പത്തിക വർഷം സമ്പൂർണ്ണ ഗുണമേന്മ സംവിധാനം പഞ്ചായത്തിൽ നടപ്പിലാക്കി നിരന്തര വിലയിരുത്തലുകളും മൂല്യ നിർണ്ണായങ്ങളും നടത്തി തുടർച്ചയായ മെച്ചപ്പെടുത്തലുകൾ ഉറപ്പ് വരുത്തുക എന്നതാണ് പുലാമന്തോൾ ഗ്രാമ പഞ്ചായത്തിന്റെ ദൗത്യം.
- സമ്പൂർണ്ണ ഗുണമേന്മ സംവിധാനം (TQM) നടപ്പിലാക്കൽ
- നിരന്തര വിലയിരുത്തൽ & മൂല്യ നിർണ്ണായം
- ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കൽ
- തുടർച്ചയായ മെച്ചപ്പെടുത്തൽ ഉറപ്പ് വരുത്തൽ