ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമസഭ

🏛️ ഗ്രാമസഭ / വാർഡ്‌സഭ

 

ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമത്തെ സംബന്ധിച്ച വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ ആളുകളും ചേർന്നതാണ് ആ ഗ്രാമത്തിന്റെ ഗ്രാമസഭ എന്ന് കരുതപ്പെടുന്നു.
👤ഗ്രാമസഭ / വാർഡ്‌സഭ മെമ്പർ

ഒരു ഗ്രാമത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. മുനിസിപ്പാലിറ്റിയിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡ്‌സഭയിലെ മെമ്പർ ആണ്.

📋ഗ്രാമസഭ / വാർഡ്‌സഭ കൺവീനർ

വാർഡ് മെമ്പർമാർ — ഗ്രാമസഭകളുടെ കൺവീനർമാർ.
വാർഡ് കൗൺസിലർമാർ — വാർഡ്‌സഭകളുടെ കൺവീനർമാർ.

ഒരു കൺവീനർക്ക് കടമകൾ നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ തൊട്ടടുത്ത വാർഡിലെ അംഗത്തെ കൺവീനറായി നിയമിക്കാം.

🪑അദ്ധ്യക്ഷൻ

ഗ്രാമസഭ: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് → വൈസ് പ്രസിഡണ്ട് → കൺവീനർ (ക്രമത്തിൽ)

വാർഡ്‌സഭ: മുൻസിപ്പൽ ചെയർപേഴ്‌സൺ → ഡെപ്യൂട്ടി ചെയർ / സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ → കൺവീനർ (ക്രമത്തിൽ)

📣യോഗം വിളിക്കൽ

യോഗങ്ങൾ വിളിച്ച് ചേർക്കേണ്ട ഉത്തരവാദിത്വം കൺവീനർ കൂടിയായ വാർഡ് അംഗത്തിൽ നിക്ഷിപ്‌തമാണ്.

📊ക്വാറം
10%സാധാരണ ക്വാറം
(ആകെ വോട്ടർമാരിൽ)
50നീട്ടിവെച്ച യോഗ
ക്വാറം (ചുരുങ്ങിയത്)
📌പ്രത്യേക യോഗം — വോട്ടർമാരുടെ അവകാശം

ഒരു വാർഡിലെ 10 ശതമാനത്തിൽ കുറയാത്ത വോട്ടർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ, 15 ദിവസത്തിനകം കൺവീനർ പ്രത്യേക ഗ്രാമസഭ / വാർഡ്‌സഭ വിളിച്ചുകൂട്ടണം.

🔗കോ-ഓർഡിനേറ്റർ

ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി നിർദ്ദേശിക്കുന്ന ഒരു ഉദ്യോഗസ്ഥൻ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കും. ഗ്രാമസഭ / വാർഡ്‌സഭ സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളിലും കൺവീനറെ കോ-ഓർഡിനേറ്റർ സഹായിക്കും.

💬ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ, പ്രമേയങ്ങൾ

ഗ്രാമസഭ / വാർഡ്‌സഭ പരിഗണിക്കേണ്ട ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ യോഗത്തിനു മുമ്പോ നടക്കുമ്പോഴോ എഴുതി സമർപ്പിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ട്.

ഗ്രാമസഭ / വാർഡ്‌സഭയുടെ അധികാര പരിധിയിൽ വരുന്ന ഏതു പ്രശ്‌നത്തിലും ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസ്സാക്കാം.

⚙️ഗ്രാമസഭ / വാർഡ്‌സഭ — അധികാരങ്ങളും ചുമതലകളും
A. പദ്ധതി ആസൂത്രണം & നിർവ്വഹണം
  • വികസന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ സഹായിക്കുക.
  • ഗ്രാമ / മുനിസിപ്പൽ പ്രദേശത്ത് നടപ്പാക്കേണ്ട പദ്ധതികളുടെ നിർദ്ദേശങ്ങൾ തയ്യാറാക്കി മുൻഗണന നിശ്ചയിക്കുക.
  • വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായങ്ങൾ, സൗകര്യങ്ങൾ, സന്നദ്ധ സേവനം, ധനസഹായം എന്നിവ നൽകുക.
📝 കരട് പ്രോജക്‌ട് നിർദ്ദേശങ്ങൾ ഗ്രാമസഭ / വാർഡ്‌സഭയിൽ അച്ചടിച്ച് വിതരണം ചെയ്ത് മുൻഗണനാക്രമം നിശ്ചയിക്കണം.
B. പൊതുസൗകര്യ പദ്ധതികൾ
  • തെരുവ് വിളക്കുകൾ, പൊതുജലവിതരണ ടാപ്പുകൾ, പൊതുകിണറുകൾ, ശുചിത്വ ഘടകങ്ങൾ, ജലസേചന സൗകര്യങ്ങൾ, മറ്റ് പൊതു സൗകര്യ പദ്ധതികൾ — ഇവ ഏത് ഇടത്ത് സ്ഥാപിക്കണം എന്ന് നിർദ്ദേശിക്കുക.
C. മരാമത്ത് പണികൾ
  • നടപ്പാക്കിയ / ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, സാമഗ്രി ചെലവ് വിശദാംശങ്ങൾ അറിയുക.
  • ഗുണഭോക്തൃ കമ്മിറ്റികളെ നിരീക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക.
  • ഉദ്ദേശിക്കുന്ന പണികളുടെ വിശദമായ എസ്റ്റിമേറ്റ് വിവരങ്ങൾ ശേഖരിക്കുക.